Wednesday 5 December 2018

അക്ഷരമുറ്റം വിജയികളെ അനുമോദിക്കൽ, മാജിക് ഷോ, പി.ടി.എ

പി.ടി.എ, മാജിക് ഷോ'., മലയാളത്തിളക്കം പ്രഖ്യാപനം, ശ്രദ്ധ - പാക്കേജ് അവതരണം

അക്ഷരമുറ്റം അനുമോദനം

അക്ഷരമുറ്റം ക്വിസ് കന്തൽ സ്കൂളിന് ഇരട്ട വിജയം

അക്ഷരുറ്റം ക്വിസ് മത്സരത്തിൽ സബ് ജില്ലയിൽ മൂന്നും നാലും സ്ഥാനം നേടിയ ലുത്തുഫുൽ ഇഹ്സാൻ, അഹമ്മദ് ഹാദി എന്നീ കുട്ടികൾ കന്തൽ സ്കൂളിന് ഇരട്ട മധുരം സമ്മാനിച്ചു. ജില്ലാ മത്സരത്തിന് അർഹത നേടിയ ഇരുവർക്കും ബഹു: മഞ്ചേശ്വരം എ.ഇ.ഒ ശ്രീ ദിനേശ് സാർ ഉപഹാരം നൽകി.

മലയാളത്തിളക്കം അവസാന ഘട്ടത്തിലേക്ക്

Thursday 29 November 2018

ആദ്യാക്ഷരം. _പഠനപാക്കേജ്

ഭാഷാ പിന്നാക്കാവസ്ഥ പരിഹരിക്കാൻ രണ്ടാം ക്ളാസിൽ നടത്തിയ പഠനം പാക്കേജ്

Thursday 16 August 2018

സ്വാതന്ത്ര്യദിനാഘോഷം 2018

കന്തൽ എ .എൽ .പി സ്കൂളിന്റെയും ബ്രദേഴ്സ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ സ്വാതന്ത്ര്യ ദിനം വിപുലമായി ആചരിച്ചു. ഹെഡ്മാസ്റ്റർ ശ്രീ.കെ .സി ഉണ്ണികൃഷ്ണൻ പതാക ഉയർത്തി.മാനേജർ ശ്രീ.അബ്ദുൽ റസാഖ് ,പി.ടി.എ പ്രസിഡണ്ട് ശ്രീ ടി.എം സിദ്ദിഖ്, എന്നിവർ ആശംസകളർപ്പിച്ചു. ഹെഡ്മാസ്റ്റർ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. സ്വാതന്ത്ര്യ ദിന റാലി നടന്നു.വിവിധ മത്സരങ്ങളിൽ ജയിച്ചവർക്ക് സമ്മാനങ്ങൾ നൽകി. ശുചീകരണം, കലാപരിപാടികൾ എന്നിവ അരങ്ങേറി.

Monday 9 July 2018

ഹലോ ഇംഗ്ലീഷ് മോണിറ്ററിങ്ങും തൽസമയ പിന്തുണയും

ഹലോ ഇംഗ്ലീഷ് മോണിറ്ററിങ്ങിന്റെ ഭാഗമായി ബി.ആർ.സി പരിശീലകൻ ശ്രീ ഗുരുപ്രസാദ് സ്‌കൂൾ സന്ദർശിച്ചു. കുട്ടികൾക്ക് തൽസമയ പിന്തുണ നൽകുകയും ആശയ വിനിമയം നടത്തുകയുo ചെയ്തു.തുടർന്ന് വൈകുന്നേരം പ്രത്യേകഎസ്.ആർ.ജി യോഗവും നടന്നു.

Wednesday 27 June 2018

പി.ടി.എ പൊതുയോഗം - ഹലോ ഇംഗ്ലീഷ് മികവ്

പി.ടി.എ പൊതുയോഗവും ഹലോ ഇംഗ്ലീഷ് മികവ് അവതരണവും ജൂൺ 27 നു നടന്നു. രക്ഷിതാവ് ശ്രീ.അബ്ദുല്ല ബൾമരം ആയിരം രൂപയുടെ ലൈബ്രറി പുസ്തകം സ്കൂളിന് നൽകി. ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.