Wednesday 28 March 2018

മികവുത്സവവും പൊതുവിദ്യാഭ്യാസ സംരക്ഷണ സദസും അനുമോദനവും

മികവുത്സവം - 2018

കുട്ടികളുടെ അക്കാദമിക മികവുകൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള മികവുത്സവം മാർച്ച് 28നു രാവിലെ 10 മണിക്ക് ബഹു: വാർഡ് മെമ്പർ ശ്രീമതി: ഹേമാവതി നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് എ.എം.എ സാലി അധ്യക്ഷം വഹിച്ചു.മാനേജർ ശ്രീ കെ കെ അബ്ദുൽ റസാഖ്, എസ്.എസ്.ജി കൺവീനർ ശ്രീ.ഹസനുൽ ബന്ന, ശ്രീ ഹമീദലി കന്തൽ', ശ്രീ.മുസ്തഫ, മൻസൂർ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ക .ഷൈലജ ടീച്ചർ നന്ദി പറഞ്ഞു. തുടർന്ന് കുട്ടികളുടെ വിവിധ അക്കാദമിക പ്രവർത്തന മികവിനങ്ങളായ കവിതകൾ' സ്കിറ്റ് ,ഇംഗ്ലീഷ് റോൾ പ്ലേ ,ലഘുപരീക്ഷണങ്ങൾ ,വായന പ്രവർത്ത നങ്ങൾ ,നാടകം എന്നിവ നടന്നു. പി.ടി.എ സ്പോൺസർ ചെയ്ത വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും നൽകി. ഉച്ചയ്ക്കുശേഷം ശ്രീബി.കെ മുഹമ്മദ് മാസ്റ്റർലൈബ്രറിയുടെ നേതൃത്യത്തിൽ പൊതുവിദ്യാഭ്യാസ സംരക്ഷണ സദസും നടന്നു.ശ്രീ എച്ച്.എ മുഹമ്മദ് മാസ്റ്റർ വിഷയം അവതരിപ്പിച്ച് നന്ദി പറഞ്ഞു. കായിക വിനോദമായ കബഡിയിൽ മികച്ച വിജയം കൊയ്ത ബ്രദേഴ്സ് ക്ലബ്ബിന് അനുമോദനം നൽകി. കെ.എം.വൈ.എസ്. നടത്തി വരുന്ന സാമൂഹിക പ്രവർത്തനങ്ങൾക്ക് അനുമോദനം നൽകി.'ചടങ്ങിൽ ശ്രീ.റോബിൻ നന്ദി പറഞ്ഞു.വൈകുന്നേരം 5 മണിക്ക് ചായയും പലഹാരവും കഴിച്ച് ദേശീയ ഗാനത്തിന് ശേഷം പരിപാടി അവസാനിച്ചു.

നാലാം ക്ലാസ് കുട്ടികളുടെ യാത്രയയപ്പ് യോഗം