Tuesday 30 January 2018

രക്തസാക്ഷി ദിനാചരണവും പ്രതിജ്ഞയും

ജനുവരി 30 ന് പ്രത്യേക അസംബ്ലി ചേർന്നു. ഹെഡ്മാസ്റ്റർ ഗാന്ധി അനുസ്മരണം നടത്തി.പ്രത്യേക പ്രതിജ്ഞ ഹെഡ്മാസ്റ്റർ ചൊല്ലിക്കൊടുത്തു.ഗാന്ധിജിയുമായി ബന്ധപ്പെട്ട കവിതകളുടെ ഓഡിയോ കുട്ടികളെ കേൾപ്പിച്ചു. 11 മണിക്ക് 2 മിനുട്ട് മൗനമാചരിച്ചു.

Friday 19 January 2018

അവൽ കുഴക്കൽ - അനുഭവപാഠം

രണ്ടാം ക്ലാസിലെ അറിഞ്ഞു കഴിക്കാം എന്ന പാംഭാഗവുമായി ബന്ധപ്പെട്ട് ക്ലാസിൽ അവൽ കുഴക്കുന്ന പ്രവർത്തനം നടത്തി. കുട്ടികൾ ശേഖരിച്ചു കൊണ്ടുവന്ന അവൽ, വെല്ലം, തേങ്ങ, ഉള്ളി ഇവയൊക്കെ ഉപയോഗിച്ച് അവൽ കുഴച്ചു. സ്കൂളിലെ മുഴുവൻ കുട്ടികൾക്കും നൽകി

ഷിറിയ പുഴക്കരയിലേക്ക് ഒരു യാത്ര

പുഴയെ അറിയാൻ അധ്യാപകരും കുട്ടികളും സ്കൂളിന് തൊട്ടടുത്തുള്ള ഷിറിയ പുഴക്കരയിലെത്തി. പലർക്കും പുഴ നേർ അനുഭവമായി. പുഴക്കരയിൽ പുഴ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അധ്യാപകർ വിവരിച്ചു കൊടുത്തു. പുഴയിൽ കുളിക്കുവാനും കുട്ടികൾ ആവേശം കാണിച്ചു. നാട്ടിലെ പ്രധാനപ്പെട്ട ഒരു ജലസ്രോതസാണ് ഷിറിയ പുഴ. ഇതിനു മുകൾ ഭാഗത്താണ് പ്രസിദ്ധമായ ഷിറിയ അണക്കെട്ട്.

Tuesday 16 January 2018

രക്ഷാകർതൃ ബോധവൽക്കരണ ക്ലാസും മലയാളത്തിളക്കം പ്രഖ്യാപനവും

രക്ഷാകർതൃ ബോധവൽക്കരണ പരിപാടിയിൽ ഹെഡ്മാസ്റ്റർ സ്വാഗതം പറഞ്ഞു എം പി.ടി.എ - പ്രസിഡണ്ട് ശ്രീമതി റുഖിയ അധ്യക്ഷം വഹിച്ചു'. ചള്ളങ്കയം എൽ.പി സ്കൂൾ ഹെഡ്മാസ്റ്റർശ്രീ' ഗംഗാധരൻ സാർ ഉദ്ഘാടനം നിർവ്വഹിച്ച പരിപാടിയിൽ ശ്രീ.റോബിൻ സാർ ക്ലാസെടുത്തു.ശ്രീമതി ഷൈലജ ടീച്ചർ നന്ദി പറഞ്ഞു.

Monday 15 January 2018

മലയാളത്തിളക്കം - പോസ്റ്റ് ടെസ്റ്റ്

മലയാളത്തിളക്കം പരിപാടിയുടെ സമാപനം കുറിച്ചു കൊണ്ട് നടത്തിയ പോസ്റ്റ് ടെസ്റ്റിന് അധ്യാപിക ശ്രീമതി വനജ നേതൃത്വം നൽകി.

Friday 12 January 2018

ശ്രദ്ധ - ഗണിത ക്യാമ്പ്

ശ്രദ്ധ പഠന മുന്നേറ്റ പരിപാടിയുടെ ഭാഗമായി നടത്തിയ ഗണിത ക്യാമ്പിൽ നടന്ന വിവിധ പ്രവർത്തനങ്ങൾ