Thursday, 28 June 2018
Wednesday, 27 June 2018
പി.ടി.എ പൊതുയോഗം - ഹലോ ഇംഗ്ലീഷ് മികവ്
പി.ടി.എ പൊതുയോഗവും ഹലോ ഇംഗ്ലീഷ് മികവ് അവതരണവും ജൂൺ 27 നു നടന്നു. രക്ഷിതാവ് ശ്രീ.അബ്ദുല്ല ബൾമരം ആയിരം രൂപയുടെ ലൈബ്രറി പുസ്തകം സ്കൂളിന് നൽകി. ഹെഡ്മാസ്റ്റർ ഏറ്റുവാങ്ങി.
Tuesday, 26 June 2018
Thursday, 21 June 2018
Wednesday, 6 June 2018
ഓണത്തിന് ഒരു മുറം പച്ചക്കറി-പച്ചക്കറിവിത്ത് വിതരണം
പുത്തിഗെ കൃഷിഭവൻ നൽകിയ പച്ചക്കറിവിത്തുകൾ കുട്ടികൾക്ക് വിതരണം ചെയ്തു. ജൈവ പച്ചക്കറി കൃഷിയുടെ രീതികൾ വിശദീകരിച്ചു കൊണ്ട് ഹെഡ്മാസ്റ്റർ സംസാരിച്ചു. രക്ഷിതാക്കളും സംബന്ധിച്ചു.
Tuesday, 5 June 2018
പരിസര ദിനാചരണം
പരിസര ദിനാചരണത്തോടനുബന്ധിച്ച് വനം വകുപ്പ് നൽകിയ വൃക്ഷ തൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു. സ്കൂൾ മുറ്റത്തും വൃക്ഷത്തൈകൾ അധ്യാപകരും കുട്ടികളും രക്ഷിതാക്കളും ചേർന്ന് നട്ടു.
ജൂൺ 5 ലോക പരിസ്ഥിതി ദിനം
ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് പ്രത്യേക അസംബ്ലി ചേർന്ന് പരിസ്ഥിതി ദിന പ്രതിജ്ഞയെടുത്തു.മുഖ്യമന്ത്രിയുടെ സന്ദേശം ഉൾക്കൊള്ളുന്ന കൈപ്പുസ്തകം കുട്ടികൾക്ക് നൽകി. കുട്ടികൾ വായിച്ച് അവതരിപ്പിച്ചു.
Friday, 1 June 2018
പ്രവേശനോത്സവം 2018
2018-19 അധ്യയന വർഷത്തെ പ്രവേശനോത്സവം ശ്രീ ഹമീദലി കന്തൽ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ.ഉണ്ണികൃഷ്ണൻ സ്വാഗതം പറഞ്ഞു.മാനേജർ ശ്രീ അബ്ദുൽ റസാഖ് അധ്യക്ഷം വഹിച്ചു.എസ്.എസ് ജി കൺവീനർ ശ്രീ.ഹസനുൽ ബന്ന ആശംസകളർപ്പിച്ച് സമർപ്പിച്ചു.തുടർന്ന് പഠനോപകരണങ്ങൾ വിതരണം ചെയ്തു.മുതിർന്ന കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി.